ഐ.ഒ.സി സലാലയില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളിൽനിന്ന്
സലാല: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ദോഫാര്‍ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഐ.ഒ.സി ഒമാന്‍ കേരള ചാപ്റ്റര്‍ സലാലയില്‍ ശുചീകരണം സംഘടിപ്പിച്ചു. ദാരിസ് ബീച്ചില്‍ ആരംഭിച്ച പരിപാടി ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്റ് ഡോ. അബൂബക്കര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്ത് ആദ്യ അവസാനം ശുചീകരണ പരിപാടിയുടെ ഭാഗമായി.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ട്രഷറര്‍ ഗോപകുമാര്‍ സന്നിഹിതനായി. ദോഫര്‍ മുനിസിപ്പാലിറ്റി അധികൃതരും തൊഴിലാളികളും ഉള്‍പ്പെടെ നിരവധി സ്വദേശികളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായി. ഐ.ഒ.സി പ്രവര്‍ത്തകരും കുടുംബാഗങ്ങളും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ രാവിലെ മുതല്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
അഹിംസ പോലെ മഹാത്മാജി ലോകത്തിന് നല്കിയ ശുചിത്വമെന്ന വലിയ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ഒ.സി ഒമാന്‍ കേരള ചാപ്റ്റര്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് ഡോ. നിഷ്താര്‍ പറഞ്ഞു.
ഒമാനില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയില്‍ ഈ രാജ്യത്തെ ഇത്തരം പ്രവർത്തനങ്ങളില്‍ പങ്കാളികളാവുക എന്നത് ഐ.ഒ.സിയുടെ കടമയാണെന്ന് ജനറല്‍ സെക്രട്ടറി ഹരികുമാര്‍ ഓച്ചിറ പറഞ്ഞു.
വര്‍ക്കിങ് പ്രസിഡന്റ് അനീഷ്, വൈസ് പ്രസിഡന്റ് ശ്യാം മോഹന്‍, രക്ഷാധികാരി ബാലചന്ദ്രന്, ട്രഷറര്‍ ഷജില്‍, രാഹുല്‍ മണി എന്നിവര്‍ സംസാരിച്ചു. ഐ.ഒ.സി ഭാരവാഹികളായ അബ്ദുല്ല, ഫിറോസ് റഹ്മാന്, ദീപാ ബെന്നി, സജീവ് ജോസഫ്, റിസാന്, നിയാസ്, സുഹൈല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.