Posted On
date_range Updated On
date_range ആറ് ദശലക്ഷം മയക്കുമരുന്ന് ഗുളികകളുമായി അന്താരാഷ്ട്ര സംഘം ഒമാനിൽ പിടിയിൽ
മസ്കത്ത്: ആറ് ദശലക്ഷത്തിലധികം ‘ക്യാപ്‌റ്റഗൺ’ ഗുളികകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയൽ ഒമാൻ പൊലീസ് പിടിക്കൂടി. മയക്കുമരുന്ന് ലഹരി പദാർഥങ്ങൾ ചെറുക്കുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ആണ് സംഘത്തെ പിടികൂടിയത്.
ഏറെ നിരീക്ഷിച്ചതിന് ശേഷമാണ് സംഘത്തെ വലയിലാക്കിയത്. മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.