ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ക്രിസ്മസ്-പുതുവത്സരാഘോഷം
മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ക്രിസ്മസ്-പുതുവത്സരാഘോഷം വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ വാദി കബീര്‍ മജാന്‍ ഹൈറ്റ്സ് ഹാളില്‍ നടക്കും. ഒമാനി സിനിമാ-നാടക നടന് ഡോ. താലിബ് അല്‍ ബലൂഷി മുഖ്യാതിഥിയാകും.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ചെയര്മാന് ബാബു രാജേന്ദ്രന്, ജനറല്‍ സെക്രട്ടറി ഷക്കീല്‍ കോമോത്ത്, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ നിധീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
കേരള വിഭാഗം കലാവേദി ഒരുക്കുന്ന കരോള്‍ ഗാനങ്ങള്‍, നൃത്തം, നാടന്‍പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വേദിയില്‍ 2024 യുവജനോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരള വിഭാഗത്തിന്റെ അംഗത്വം പുതുക്കുന്നതിനായും പുതുതായി അംഗത്വത്തിലേക്ക് വരാന്‍ താൽപര്യമുള്ളവര്ക്കുമായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിപാടിയിലേക്ക് മുഴുവന്‍ മലയാളി പ്രവാസി സമൂഹത്തേയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.