മസ്കത്ത്: ഇന്ത്യയിൽനിന്നുള്ള ബിസിനസ് പ്രതിനിധി സംഘം റുസൈൽ വ്യവസായ മേഖല സന്ദർശിച്ചു. പബ്ലിക് എസ്റ്റാബ്ലിഷ്മെൻറ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്സ് അധികൃതരുമായി സംഘം കൂടിക്കാഴ്ച (പി.ഇ.െഎ.ഇ) നടത്തി. പി.ഇ.െഎ.ഇയുടെ കാഴ്ചപ്പാട്, ലക്ഷ്യം, നിക്ഷേപകർക്ക് നൽകുന്ന വിവിധ സേവനങ്ങൾ എന്നിവ സംഘം ചോദിച്ചറിഞ്ഞു. വ്യവസായ നിക്ഷേപം ക്ഷണിക്കുന്നതിനായുള്ള മാർഗങ്ങളും നിക്ഷേപകർക്ക് വിവിധ തലങ്ങളിൽ നൽകുന്ന പിന്തുണകളും പി.ഇ.െഎ.ഇ വിവരിച്ച് നൽകി. തുടർന്ന് ഒമാൻ ഒപ്റ്റിക് ഫൈബർ കമ്പനിയും സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.