Posted On
date_range Updated On
date_range ന്യൂനമർദം; വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴക്ക് സാധ്യത
മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, തെക്കൻ ബാത്തിന, മസ്കത്ത്, ദാഹിറ ഗവർണറേറ്റുകളിൽ ഞായറാഴ്ചവരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ 10മുതൽ 40.മീ.മീറ്റർവരെ മഴ ലഭിച്ചേക്കും.
മണിക്കൂറിൽ 28 മുതൽ 45 കി.മീറ്റർ വരെ വേഗതയിലായിരിക്കും കാറ്റിന്റെ വേഗത. മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റകളുടെ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ട് മുതൽ മൂന്നുമീറ്റർവരെ ഉയരാനും സാധ്യതയുണ്ട്.
കടലിൽ ഇറങ്ങറരുതെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. കലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ സ്വദേശികളും വിദേശികളും തയ്യാറാകണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.