Posted On
date_range Updated On
date_range വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴക്ക് സാധ്യത
മസ്കത്ത്: വടക്കൻ ഗവർണറേറ്റുകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, ദാഹിറ, തെക്കൻ ബാത്തിന, ദാഖിലിയ, മസ്‌കത്ത്, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകിലായിരിക്കും ശക്തമായ മിന്നലോട് കൂടി മഴ പെയ്യുക.
വിവിധ ഇടങ്ങളിൽ 30 മില്ലിമീറ്റർ മുതൽ 80 മില്ലിമീറ്റർ വരെ ലഭിച്ചേക്കും. മിന്നൽ സമയത്ത് മുൻകരുതൽ നടപടി എടുക്കണമെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വിട്ട് നിൽക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിച്ചു. അസ്ഥിര കാലാവസ്ഥ ബുധനാഴ്ചവരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.