ഹരിപ്പാട് കൂട്ടായ്മ മസ്കത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽനിന്ന്
മസ്കത്ത്: ഹരിപ്പാട് കൂട്ടായ്മ മസ്കത്ത് വാർഷിക പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.
തുടർന്നുനടന്ന മസ്കത്ത് ഞാറ്റുവേല ഫോക് ബാൻഡിന്റെ നാടൻപാട്ട് ഏറെ ആസ്വാദ്യകരമായി. വാർഷിക പൊതുയോഗത്തിൽ 2025-2026 വർഷത്തേക്കുള്ള നിർവാഹകസമിതി അംഗങ്ങളെയും ഭരണസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. രക്ഷാധികാരി രാജൻ ചെറുമനശ്ശേരി, പ്രസിഡന്റ് സാബു പരിപ്രയിൽ, സെക്രട്ടറി രാജേഷ് നായർ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ, ജോ. സെക്രട്ടറി അനു സജി, ട്രഷറർ ഗോപകുമാർ, വനിത കോഓഡിനേറ്റർ മഞ്ജു ഗോപകുമാർ, പ്രോഗ്രാം കൺവീനർ വിജയ് മാധവ്, അനിൽ ലക്ഷ്മണൻ, ഐടി സെക്രട്ടറി സുബീഷ് കൃഷ്ണൻ, ഐടി കോഓഡിനേറ്റർ ബിപിൻ, ശ്രീലക്ഷ്മി എന്നിവരും കൂടാതെ 23 എക്സിക്യൂട്ടീവ് അംഗങ്ങളും അടങ്ങുന്ന ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്.
കഴിഞ്ഞ 12 വർഷമായി ഹരിപ്പാട് കൂട്ടായ്മ മസ്കത്ത് തുടർന്നുവരുന്ന സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മുമ്പോട്ടുപോകുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് സാബു പരിപ്രയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.