ഗ്രീ​ൻ​സ്​ മ​ല​യാ​ളി കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം നാ​ളെ

മ​സ്ക​ത്ത്​: ഗ്രീ​ൻ​സ്​ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​വും ‘പൊ​ന്നോ​ണ​പ്പു​ല​രി’ എ​ന്ന​പേ​രി​ൽ വെ​ള്ളി​യാ​ഴ്​​ച അ​ൽ​ഖൂ​ദ്​ അ​ൽ​റ​ഫ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ച്​ അ​ൽ ഹെ​യ്​​ൽ ഗ്രീ​ൻ​സ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൂ​ക്ക​ള, പാ​യ​സ​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. 350ഓ​ളം വ​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ വ​​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ്​ പ​ങ്കാ​ളി​ക​ളാ​യ​ത്.

പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം ടീം ​പാ​റ​പ്പു​റ​വും ര​ണ്ടാം സ​മ്മാ​നം ടീം ​നി​സി​യും സ്വ​ന്ത​മാ​ക്കി. ഗി​ന്ന​സ്​ ബു​ക്ക്​ റെ​ക്കോ​ഡ്​ ഹോ​ൾ​ഡ​ർ വി​നോ​ദ്​ നാ​യ​ർ വി​ധി​ക​ർ​ത്താ​വാ​യി. പാ​യ​സ​മ​ത്സ​ര​ത്തി​ൽ പ്രി​യ മ​നോ​ജ്, സ​തീ​ഷ്​ നാ​യ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

ലു​ലു​വി​​ലെ ഷെ​ഫ്​ മാ​ത്യു വി​ധി​ക​ർ​ത്താ​വാ​യി.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ഞ്ച​വാ​ദ്യം, തി​രു​വാ​തി​ര, പു​ലി​ക്ക​ളി, ഓ​ണ​ക്ക​ളി, ഓ​ണ​പ്പാ​ട്ട്, ഓ​ണ​സ​ദ്യ, വ​ടം​വ​ലി എ​ന്നി​വ​യു​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ന്‍റെ ത​ന​ത്​ ശൈ​ലി​യി​ലാ​യി​രി​ക്കും ഓ​ണാ​ഘോ​ഷ​മെ​ന്ന്​ മു​ഖ്യ സം​ഘാ​ട​ക​രാ​യ നൗ​ഷാ​ദ്​ റ​ഹ്​​മാ​ൻ, ഫ​ർ​സാ​ദ്, സ​തീ​ശ്​ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Greens-Malayali-Kootayma-Onam-celebration-tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.