Posted On
date_range Updated On
date_range ഓസ്ട്രിയൻ അംബാസഡർക്ക് യാത്രയയപ്പ്
മസ്കത്ത്: സേവന കാലാവധി പൂർത്തിയാക്കി ഒമാനിൽനിന്ന് മടങ്ങുന്ന ഓസ്ട്രിയൻ അംബാസഡർ ക്രിസ്റ്റ്യൻ ബ്രൂൺമയർ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രതിനിധി പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തി. ഒമാനും ഓസ്ട്രിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ അംബാസഡർ നടത്തിയ ശ്രമങ്ങളെ സയ്യിദ് ശിഹാബ് അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ ഭാവിയിലെ പ്രവർത്തനങ്ങൾക്കായി കൂടുതൽ വിജയങ്ങൾ നേരുകയും ചെയ്തു. ജോലിക്കിടെ തനിക്ക് നൽകിയ സഹകരണത്തിന് അംബാസഡർ നന്ദി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.