Posted On
date_range Updated On
date_range ബലിപെരുന്നാൾ: ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു
മസ്കത്ത്: ഒമാനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ജൂൺ16 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് അവധി നൽകിയിരിക്കുന്നത്. വാരാന്ത്യദിനങ്ങളുൾപ്പെടെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും.
പൊതു-സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. 23ന് ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും. ഒമാനിൽ ജൂൺ 17നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ 16നും ആണ് ഈ വർഷത്തെ പെരുന്നാൾ. അവധി പ്രഖ്യാപിച്ചത്തോടെ വരും ദിവസങ്ങളിൽ രാജ്യം പെരുന്നാൾ തിരക്കിലേക്ക് നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.