ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഈദ് സ്നേഹ സംഗമത്തിൽ മുജാഹിദ്
ബാലുശ്ശേരി സംസാരിക്കുന്നു
മസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഈദ് സ്നേഹ സംഗമം വാദി കബീർ ഗോൾഡൻ ഒയാസിസ് ഹാളിൽ നടന്നു.
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് ഉദ്ഘാടനം ചെയ്തു. മൗലവി അഹമദ് സൽമാൻ അൽഹികമി അധ്യക്ഷത വഹിച്ചു.
പ്രമുഖ ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ഒമാൻ കൺവീനർ വി രാജേഷ്, കെ.എം.സി.സി മസ്കത്ത് സെക്രട്ടറി യൂസഫ് വയനാട്, ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ മസ്കത്ത് യൂfoറ്റ് പ്രസിഡന്റ് പി.എ സാജിദ്, അൻഫൽ സീബ് എന്നിവർ സംസാരിച്ചു. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ സംഗമം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.