മസ്കത്ത്: തൃശൂർ അസോസിയേഷൻ മസ്കത്ത് ബൗഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഡ്രോപ്പ് ഫോർ ലൈഫ്’ രക്തദാന ക്യാമ്പ് വലിയ ജനപങ്കാളിത്തത്തോടെ നടന്നു. കൺവീനർ ഡേവിസ് കൊള്ളന്നൂർ, പ്രസിഡന്റ് ജയശങ്കർ പാലിശേരി, ജനറൽ സെക്രട്ടറി ശ്യം കോമത്, ട്രഷറർ മുഹമ്മദലി, ബിജു അമ്പാടി, സജ്‌ന സാക്കിർ, സബിത സാബു എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 24-ന് ടി.എ.എം ചാമ്പ്യൻഷിപ്പ് 2026 എന്ന പേരിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് കൺവീനർ സുനീഷ് ഗുരുവായൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.