Posted On
date_range Updated On
date_range അപൂർവ ട്യൂമർ ഒമാനി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ വേർപെടുത്തി
മസ്കത്ത്: അന്നഹ്ദ ആശുപത്രിയിൽ അപൂർവ ട്യൂമർ ഒമാനി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ വേർപെടുത്തി. തലയോട്ടിയുടെ അടിഭാഗത്ത് അർബുദം ബാധിച്ച രോഗിക്കാണ് ഫേഷ്യൽ, മാക്സിലോ ഫേഷ്യൽ വിദഗ്ധൻമാരുടെയും ഇ.എൻ.ടി സർജൻമാരുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്. മുഖത്തിെൻറ വലതുഭാഗത്ത് കഠിനമായ വേദനയും വായ തുറക്കാൻ കഴിയാത്ത അവസ്ഥയിലുമാണ് രോഗിയെ അന്നഹ്ദ ആശുപത്രിയിലേക്ക് മാറ്റിയത്. ഡോ. സൽമ അൽ ഷൈബാനി, ഡോ.അഹമ്മദ് അൽ ഹാഷിമി, ഡോ.ഫൈസൽ അൽ കൽബാനി, ഡോ.നൂർ അൽ സാദി, ഡോ. ഫാത്തിമ അൽ യഅ്റബി, ഡോ.ഹമൂദ് അൽ മെസ്ലിഹി, ഡോ. അബ്ദുല്ല അൽ ബക്രി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.