മസ്കത്ത്: അന്താരാഷ്ട്ര ക്രിമിനൽ സംഘടനയുമായി സഹകരിച്ച് സൈബർ തട്ടിപ്പ് നടത്തിയ ചൈനീസ് വിനോദസഞ്ചാരിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
നൂതന സാങ്കേതികരീതികൾ ഉപയോഗിച്ച് പ്രതി പ്രാദേശിക റെസിഡൻഷ്യൽ നെറ്റ്വർക്ക് സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. ഉപയോക്താക്കളെ വശീകരിക്കാൻ സമീപത്തുള്ള മൊബൈൽ ഉപകരണങ്ങളിലേക്ക് സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്ന ഒരു വ്യാജ സമാന്തര നെറ്റ്വർക്കും സൃഷ്ടിച്ചു. ഇത്തരം സൈബർ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.