സുവൈഖിൽ അനധികൃത ഫർണിച്ചർ നിർമാണ കേന്ദ്രം പൂട്ടിച്ച് സി.പി.എ

മസ്കത്ത്: ഒമാനിലെ സുവൈഖിൽ ലൈസൻസില്ലാതെയും ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ ലംഘിച്ചും പ്രവർത്തിച്ചിരുന്ന ഫർണിച്ചർ നിർമാണ കേന്ദ്രം കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.പി.എ) അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഇവിടെ വീട്ടുപകരണങ്ങൾ നിർമ്മിച്ചിരുന്നതെന്ന് അധികൃതർ കണ്ടെത്തി.

പരിശോധനയിൽ ഏകദേശം 3,000 കിലോ കേടുവന്ന തടികളും പഴയ സ്പോഞ്ചുകളും പിടിച്ചെടുത്തു. കൂടാതെ വിപണിയിൽ വിൽക്കാൻ തയാറാക്കിയിരുന്ന 50 ഓളം ഫർണിച്ചറുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പഴകിയതും ഗുണനിലവാരമില്ലാത്തതുമായ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഈ ഫർണിച്ചറുകൾ പുതിയതെന്ന വ്യാജേനയാണ് വിപണിയിൽ എത്തിച്ചിരുന്നത്.

ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷക്കും വലിയ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തിയ സ്ഥാപന ഉടമകൾക്കെതിരെ കർശനമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - CPA shuts down illegal furniture manufacturing unit in Suwaiq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.