സുനീർ, സുരേഷ് കുമാർ
Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
മസ്കത്ത്/സൂർ: കോവിഡ് ബാധിച്ച് ഒമാനിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ആലപ്പുഴ ചേർത്തല സ്വദേശി ചിറയിൽ വീട്ടിൽ വെങ്കിടേശ്വര പിള്ളയുടെ മകൻ സുരേഷ് കുമാർ (54) സൂർ സർക്കാർ ആശുപത്രിയിലാണ് മരണപ്പെട്ടത്. സൂറിലെ ഹോട്ടലിൽ കഴിഞ്ഞ പത്തു വർഷത്തോളമായി കുക്കായി ജോലി ചെയ്യുന്ന സുരേഷ് കുമാർ കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി സൂറിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയയാണ് മരണകാരണമായത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സുഹാറിൽ സംസ്കരിക്കും. രാജമ്മ മാതാവും ലത ഭാര്യയുമാണ്. മക്കൾ: അഖിൽ, നന്ദന.
മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ പറച്ചികോടൻ സുനീർ മസ്കത്തിലെ അൽ നഹ്ദ ആശുപത്രിയിലാണ് മരണപ്പെട്ടത്. ബർക്കയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: കൊളമ്പിൽ സെലീന. മക്കൾ: സിനാൻ, ഫാത്തിമ സന, ഫാത്തിമ സെൻഹ, ഫാത്തിമ സിൻഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.