കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ പ്രവേശന വിലക്ക്

മസ്കത്ത്: കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാൻ പ്രവേശന വിലക്ക് ഏർപ്പെടുത്തി. വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ വ്യാപകമായ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക് ബാധകം. ഇവർക്ക് കര, കടൽ, വ്യോമ അതിർത്തികൾ വഴി രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ല. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. ട്രാൻസിറ്റ് യാത്രക്കാർക്ക്, ഇവർ മറ്റു രാജ്യങ്ങളിൽ സാധുവായ വിസയുള്ളവരാണെങ്കിൽ കൂടി വിലക്ക് ബാധകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Tags:    
News Summary - coron virus oman entry suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.