Posted On
date_range Updated On
date_range ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം
മസ്കത്ത്: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്കത്ത്,- ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത് - ഷിനാസ്) എന്നീ പാതകളിൽ വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെയും, ശനിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി 10വരെയുമാണ് ട്രക്കുകളുടെ സഞ്ചാരം നിരോധിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.