അപകടസ്ഥലത്ത് സിവിൽ
ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നു
Posted On
date_range Updated On
date_range ഇബ്രിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് പ്രവാസി തൊഴിലാളി മരിച്ചു
മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് പ്രവാസി തൊഴിലാളി മരിച്ചു. ഒരാളെ രക്ഷിച്ചു. ഇബ്രി വിലായത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തിയാണ് മരിച്ച തൊഴിലാളിയുടെ മൃതദേഹം അവശിഷ്ടങ്ങളിൽനിന്ന് പുറത്തെടുത്തത്. രക്ഷിച്ചയാൾക്ക് പ്രാഥമിക പരിചരണം നൽകി വിദഗ്ധ ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.