മസ്കത്ത്: കഴിഞ്ഞവർഷം മസ്കത്ത് ഗവർണറേറ്റിൽ സ്ഥാപനങ്ങളുടെയും വ്യക്തികളു ടെയും പേരിൽ രജിസ്റ്റർ ചെയ്തത് 85 വാണിജ്യ നിയമ ലംഘനങ്ങൾ. സുൽത്താെൻറ ഉത്തരവ്, മന ്ത്രിതല ഉത്തരവ്, സുൽത്താനേറ്റിലെ വാണിജ്യസ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ ്പെട്ട നിയമങ്ങളുടെ ലംഘനം എന്നിവക്കാണ് നടപടിയെടുത്തതെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങളില്ലെന്ന് ഉറപ്പാക്കാൻ വിവിധ വിപണികളിൽ പതിവ് പരിശോധനകൾ നടന്നുവരുന്നതായും അധികൃതർ അറിയിച്ചു.
ഇത്തരം പരിശോധനകളിൽ നിരവധി സ്ഥാപനങ്ങളിൽ നിയമവിരുദ്ധമായി സാധനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. അനധികൃത ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും നിയമലംഘനങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.
ദേശീയ പതാകയുടെയും ദേശീയമുദ്രയുടെയും ദേശീയഗാനവും സംബന്ധിച്ച റോയൽ ഡിക്രി 53/2004ലെ 12ാം ആർട്ടിക്കിളിെൻറ ലംഘനവുമായി ബന്ധപ്പെട്ട കേസുകളും ഇതിൽ ഉൾപ്പെടുന്നു. ചില സ്ഥാപനങ്ങളിലെ ഉൽപന്നങ്ങളിൽ രാജ്യത്തിെൻറ ഒൗദ്യോഗിക മുദ്ര, റോയൽ മുദ്ര, ദേശീയപതാക, ഭൂപടം എന്നിവ പതിച്ചതായി കണ്ടെത്തി. ബന്ധപ്പെട്ട ഏജൻസികളുടെ അനുമതിയില്ലാതെയാണ് ഇത് ചെയ്തത്. പൂർത്തിയാക്കാത്തതും വികൃതമായ രീതിയിലുള്ളതുമായ ദേശീയപതാകയും മുദ്രയും ഉൽപന്നങ്ങളിൽ പതിപ്പിച്ചതും കണ്ടെത്തി. സേനാ യൂനിഫോമുകളും സമാനരീതിയിലുള്ള വസ്ത്രങ്ങളും ഇറക്കുമതിചെയ്യുകയും വിൽപന നടത്തുകയും ചെയ്തവർക്കെതിരെയും നടപടി കൈകൊണ്ടു. നിയമലംഘനങ്ങളിൽനിന്ന് ഒഴിവായി നിൽക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.