Posted On
date_range Updated On
date_range സീബിൽ ബസപകടം; 22 പേർക്ക് പരിക്ക്
മസ്കത്ത്: ബസ് അപകടത്തിൽപെട്ട് 22 പേർക്ക് പരിക്കേറ്റു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തിൽപെട്ട പലരുടെയും പരിക്ക് ഗുരുതരമാണ്. മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകിയതായും അവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.