സലാല ട്രാവലേഴ്സ് ക്ലബ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സലാ0ല: സലാല ട്രാവലേഴ്സ് ക്ലബ് വാട്സ്ആപ് ഗ്രൂപ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ രാവിലെ എട്ട് മുതല്‍ 12 വരെ നടന്ന ക്യാമ്പില്‍ 67 പേര് രക്തം ദാനം ചെയ്തു. ഉദ്ഘാടന പരിപാടിയില്‍ ഗ്രൂപ് അഡ്മിന്മാരായ സിറാജ്, സിദ്ദീഖ് അനസ് എന്നിവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും ആരോഗ്യ പ്രവര്‍ത്തകരും സംബന്ധിച്ചു. യാത്രയെ ഇഷ്ടപ്പെടുന്നവരും യാത്രാനുഭവം പങ്കുവെക്കുന്നവരുമായ ആയിരത്തിലധികം പേരാണ് സലാല ട്രാവലേഴ്സ് ക്ലബിലുള്ളത്. അഡ്മിന്മാരെ കൂടാതെ ശിഹാബ്, ഫാറൂഖ്, ഉസ്മാന്, റജീബ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.