മത്ര കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രബന്ധ
മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
മത്ര: മത്ര കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഇഖ്ര സ്കൂളിൽ അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണവും കെ.എം സീതി സാഹിബ് ഒരു പുനർവായന എന്ന വിഷയത്തിലെ പ്രബന്ധ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനവും നടത്തി. മത്ര കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് ഒമാനിലെ 34 ശാഖ കമ്മിറ്റികളെയും ഉൾപ്പെടുത്തി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നത്.
യോഗം കേന്ദ്ര കമ്മിറ്റി ആക്ടിങ് സെക്രട്ടറി അഷ്റഫ് കണവകല് ഉദ്ഘാടനം ചെയ്തു. മത്ര കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. അഫ്താബ്, ബഷീർ ,അബൂബക്കർ, അബ്ദുല്ല യമാനി എന്നിവർ സംസാരിച്ചു. സെക്രട്ടറി റിയാസ് കൊടുവള്ളി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.