Posted On
date_range Updated On
date_range അക്രമവും മോഷണവും; മസ്കത്തിൽ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ
മസ്കത്ത്: മസ്കത്ത്, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലെ വിവിധ കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തുകയും മോഷണം നടത്തുകയും ചെയ്ത കേസിൽ രണ്ട് അറബ് പൗരന്മാരെ റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റ് പൊലിസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്.
ഇരു ഗവർണറേറ്റുകളിലുമുള്ള നിരവധി വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇവർ അക്രമപ്രവർത്തനങ്ങളും മോഷണവും നടത്തിയതായി പൊലിസ് സ്ഥിരീകരിച്ചു. അറസ്റ്റിലായ വിദേശികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.