ബുറൈമി ഫിഷ് മാർക്കറ്റ് ചാരിറ്റബിൾ ട്രസ്റ്റ് മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന യോഗം
വാർഷിക യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും
ബുറൈമി: ബുറൈമി ഫിഷ് മാർക്കറ്റ് ചാരിറ്റബിൾ ട്രസ്റ്റ് മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗം മുസ്തഫ കടങ്ങോട് ഉദ്ഘാടനം ചെയ്തു. പ്രകാശ് കളിച്ചാത്ത് അധ്യക്ഷത വഹിച്ചു. മണി നെല്ലിക്കൽ ഭാവിപരിപാടികൾ വിശദീകരിച്ചു. ട്രസ്റ്റിന് നൽകിയ സേവനങ്ങൾ പരിഗണിച്ച് കുണ്ടിൽ ബാലകൃഷ്ണൻ (കുഞ്ഞു), ഇ.പി. അബ്ദുൽ കാദർ എന്നിവരെ ആദരിച്ചു. സുകു തിരൂർ സ്വാഗതവും ബഷീർ ചെമ്പ്ര നന്ദിയും പറഞ്ഞു. 15 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: പ്രകാശ് കളിച്ചാത്ത് (സെക്ര), ബാബു ചെമ്മാട് (ജോ. സെക്ര), മണി നെല്ലിക്കൽ (പ്രസി), ബഷീർ ചെമ്പ്ര (വൈസ് പ്രസി), അലി പത്തംപാട്ട്, കുണ്ടിൽ കുഞ്ഞോൻ (ട്രഷ), മുസ്തഫ കടങ്ങോട്, സുകു തിരൂർ (രക്ഷാധികാരികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.