നിർമാണം പൂർത്തിയായ
അൽ ഖാബുറാ ഇരട്ട പാത
Posted On
date_range Updated On
date_range അൽ ഖാബുറാ ഇരട്ട പാത നിർമാണം പൂർത്തിയായി
മസ്കത്ത്: അൽ ഖാബുറാ ഇരട്ട പാതയുടെ നിർമാണം പൂർത്തിയാക്കിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. റീസൈക്കിൾ ചെയ്ത റബ്ബർ ടയറുകൾ ഉപയോഗിച്ചുള്ള അസ്ഫാൽറ്റാണ് റോഡിന്റെ ടാറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതുവഴി ഉപയോഗ ശൂന്യമായ ടയറുകൾ വഴിയുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം കുറയുന്നു.
റോഡിലുണ്ടാകുന്ന വിള്ളൽ പോലുള്ള പ്രശ്നങ്ങൾക്ക് ശക്തമായ പ്രതിരോധം തീർക്കാൻ അസ്ഫാൽറ്റ് മിശ്രിതത്തിന് കഴിയും. ഇതിലുടെ റോഡിന്റെ ആയുസ്സ് കൂടുതൽകാലം നീണ്ടു നിൽക്കാനും സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.