അ​ൽ ജ​ദീ​ദ് എ​ക്സ്ചേ​ഞ്ചി​ന്റെ പു​തി​യ ശാ​ഖ സ​ലാ​ല സ​നാ​യി​യ്യ​യി​ൽ ചെ​യ​ർ​മാ​ൻ ബ​ഖീ​ത് ജ​ദീ​ദ് ജ​ദാ​ദ് അ​ൽ ക​തീ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അൽ ജദീദ് എക്സ്ചേഞ്ച് സലാല സനായിയ്യയിൽ പ്രവർത്തനമാരംഭിച്ചു

സലാല: അൽ ജദീദ് എക്സ്ചേഞ്ചിന്റെ 35ാമത് ബ്രാഞ്ച് സലാലയിലെ സനായിയ്യയിൽ ഉദ്ഘാടനം ചെയ്തു. അൽ ജദീദ് ചെയർമാൻ ബഖീത് ജദീദ് ജദാദ് അൽ കതീരി ഉദ്ഘാടനം നിർവഹിച്ചു. അൽ റവാസ്കോ ഷോപ്പിങ് സെന്ററിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്. റവാസ്കോ എം.ഡി സൈദ് അവാദ് ഉമർ അൽ റവാസ്, അൽ ജദീദ് ഓപറേഷൻ മാനേജർ നിയാസ് കബീർ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ, ട്രഷറി ഹെഡ് അജയ് കുമാർ എന്നിവരും പങ്കെടുത്തു.

പ്രവാസി തൊഴിലാളികൾ കൂടുതലുള്ള ഇവിടെ ധനവിനിമയം എളുപ്പത്തിലാക്കാൻ പുതിയ ബ്രാഞ്ചിലൂടെ സാധിക്കും. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങി മുഴുവൻ രാജ്യങ്ങളിലേക്കും പണമയക്കാനും സ്വീകരിക്കാനും ഇവിടെ കഴിയും. കറൻസി വിനിമയവും മൊബൈൽ, ടി.വി റീചാർജിങ് സൗകര്യവുമുള്ളതായി അൽ ജദീദ് എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു.

Tags:    
News Summary - Al Jadeed Exchange launched in Salalah Sanaiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.