ഒമാനിൽ വാഹനാപകടം: വർക്കല സ്വദേശി മരിച്ചു

മ​സ്​​ക​ത്ത്​: സൂ​റി​ന​ടു​ത്ത്​ കാ​റും ട്രെ​യി​ല​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല ഇ​ല​ക​മ​ൺ ഹ​രി​ഹ​ര​പു​രം ര​വീ​ന്ദ്ര വി​ലാ​സ​ത്തി​ൽ തു​ഷാ​ർ ന​ടേ​ശ​ൻ(31) ആ​ണ്​ മ​രി​ച്ച​ത്. സൂ​ർ-​അ​ൽ​കാ​മി​ൽ റൂ​ട്ടി​ലെ ത​വ​ക്ക​ടു​ത്ത്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11 നാ​യി​രു​ന്നു  അ​പ​ക​ടം.

കാ​റി​ൽ തു​ഷാ​ർ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ർ നി​ശ്ശേ​ഷം ത​ക​ർ​ന്നു. സം​ഭ​വ സ്​​ഥ​ല​ത്ത്​ വെ​ച്ചു​ത​ന്നെ ഇ​ദ്ദേ​ഹം മ​രി​ച്ചു. അ​ൽ ഹൊ​സ്​​നി ഗ്രൂ​പ്പി​​​െൻറ ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ ക​മ്പ​നി​യി​ലെ സെ​യി​ൽ​സ്​​മാ​നാ​യി​രു​ന്നു. സൂ​റി​ൽ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ന്​ ശേ​ഷം  മ​ട​ങ്ങ​വേ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​റു വ​ർ​ഷ​മാ​യി ഒ​മാ​നി​ലു​ണ്ട്. പി​താ​വ്​: ന​ടേ​ശ​ൻ.  മാ​താ​വ്​: സു​ധ. ഭാ​ര്യ: ബി​സ്​​മി മി​നി. ഏ​ഴു മാ​സ​മാ​യ  കു​ട്ടി​യു​ണ്ട്. 

Tags:    
News Summary - Accident death in Oman- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.