സുഹാറിൽ മലകയറ്റത്തിനിടെ വീണ് സ്വദേശിക്ക് പരിക്ക്

മസ്‌കത്ത്: ഒമാനിലെ സുഹാറിൽ മലകയത്തിനിടെ വീണ് സ്വദേശിക്ക് പരിക്കേറ്റു. സുഹാറിലെ ജാനാ ഗ്രാമത്തിലാണ് സംഭംവം. വീഴ്ച്ചയിൽ ഒന്നിലധികം ഒടിവുകൾ സംഭവിച്ചതായി ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു. വിവരം ലഭിച്ചയുടൻ പൊലീസ് ഏവിയേഷനും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

പരിക്കേറ്റ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവസ്ഥലത്തുവെച്ചു തന്നെ പ്രാഥമിക വൈദ്യസഹായം നൽകിയതായും വിദഗ്ധ ചികിത്സക്കായി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയതായും അധികൃതർ വിശദമാക്കി

Tags:    
News Summary - A native was injured after falling while climbing a mountain in Suhar.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.