Posted On
date_range Updated On
date_range ഇസ്കിയിൽ ഫലജ് അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിൽ പരമ്പരാഗത ജലസേചന കനാലായ ഫലജിന്റെ അറ്റകുറ്റപ്പണിക്കിടെ ഉള്ളിൽ കുടുങ്ങിപ്പോയ ആളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. കനാലിനുള്ളിൽ കുടുങ്ങിയയാൾക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ ആവശ്യമായ അടിയന്തര വൈദ്യസഹായം നൽകി. തുടർന്ന് വിദഗ്ദ ചികിത്സക്കായി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.