റുസ്താഖ്: എഫ്സി റുസ്താഖ് ക്ളബ് സംഘടിപ്പിച്ച മൂന്നാമത് സിക്സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ബ്ളാക്ക് ആന്‍ഡ് വൈറ്റ് മസ്കത്ത് ജേതാക്കളായി.
റുസ്താഖിലെ അല്‍ കഷ്ഫ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്‍റ് ഇബ്രാഹിം മോങ്ങം, സലീം തളിപ്പറമ്പ്, ഉമ്മര്‍ അല്‍ ഹൊസ്നി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഒമാനിലെ മികച്ച 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്‍റിന്‍െറ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ റോയല്‍ ഫലജിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ളാക്ക് ആന്‍ഡ് വൈറ്റ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനായി ബ്ളാക്ക് ആന്‍ഡ് വൈറ്റിലെ അമലിനെയും, ടോപ് സ്കോററായി റോയല്‍ ഫലജിലെ നിഹാലിനെയും, മികച്ച ഗോളിയായി എഫ്.സി കേരളയുടെ സമീറിനെയും തെരഞ്ഞെടുത്തു. എഫ്.സി നിസ്വയാണ് ടൂര്‍ണമെന്‍റിലെ ഫെയര്‍ പ്ളേ ട്രോഫിക് അര്‍ഹരായത്. ടൂര്‍ണമെന്‍റിന്‍െറ ഭാഗമായി നടന്ന നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള ഒന്നാം സമ്മാനം എല്‍.ഇ.ഡി ടെലിവിഷന്‍ സാദത് പെരളശ്ശേരിക്ക് ലഭിച്ചു. സാബു ഇരിങ്ങാലക്കുട, ഫാജിസ് പൊന്നാനി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഹമ്മദ് കണ്ണൂര്‍, നൗഷാദ് ബാലുശ്ശേരി, ഫിറോസ് കൂറ്റമ്പാറ, ഫസല്‍ കിഴിശേരി, നജീബ് വടകര, റാഫി ഓമാനൂര്‍ എന്നിവര്‍ ടൂര്‍ണമെന്‍റ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.