മുജാഹിദ് ഐക്യം: ഒമാനിലും പുതിയ കമ്മിറ്റി നിലവില്‍ വന്നു

മസ്കത്ത്: മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഐക്യത്തിന്‍െറ  ഭാഗമായി ഒമാനിലെ ഇസ്ലാഹി സെന്‍ററുകളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ പതിനാലു വര്‍ഷമായി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, മസ്കത്ത് ഇസ്ലാഹി സെന്‍റര്‍ എന്നീ പേരുകളിലായിരുന്നു ഇസ്ലാഹി സെന്‍ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കേരള നദ്വത്തുല്‍ മുജാഹിദീന്‍െറ പോഷക ഘടകമായി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഒമാന്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴിലായിരിക്കും ഒമാനിലെ വിവിധ ഏരിയകളിലെ ഇസ്ലാഹി സെന്‍ററുകള്‍ ഇനി പ്രവര്‍ത്തിക്കുക. ഇസ്ലാഹി പ്രബോധകരെ അകാരണമായി വേട്ടയാടാനുള്ള ആസൂത്രിത ശ്രമങ്ങളെ പ്രവാസലോകത്ത് തുറന്നുകാണിക്കാനും ഒറ്റക്കെട്ടായി നേരിടാനുമുള്ള ഭാവി പ്രവര്‍ത്തന പദ്ധ  തികള്‍ ആവിഷ്കരിക്കും. 
സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് മസ്കത്തില്‍ ഇസ്ലാഹി ഐക്യസമ്മേളനം നടത്താനും സംയുക്ത യോഗത്തില്‍ തീരുമാനമായി.ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഒമാന്‍ നാഷനല്‍ കമ്മിറ്റി പ്രസിഡന്‍റായി മുഹമ്മദ് അഷ്റഫ് ഷാഹി, ജനറല്‍ സെക്രട്ടറിയായി ഹാഷിം, ട്രഷററായി മുനീര്‍ എടവണ്ണ  എന്നിവരെ തെരഞ്ഞെടുത്തു.  ഹുസൈന്‍ മാസ്റ്റര്‍, അബൂബക്കര്‍ പൊന്നാനി, സിറാജ് മേപാട്ട്, അബ്ദുല്‍ഖാദര്‍ കാസര്‍കോട്്, അക്ബര്‍ സാദിഖ്, നൗഷാദ് മരിക്കാര്‍ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും, മുജീബ് കടലുണ്ടി, ജരീര്‍ പാലത്ത്, നജീബ് കുനിയില്‍, അജ്മല്‍ ചങ്ങരംകുളം, അബ്ദുറസാഖ് തിരൂര്‍, അനീസ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.