സൊഹാറിലെ ഏറ്റവും വലിയ കേരളീയ ഭക്ഷ്യമേള ഫെബ്രുവരി മൂന്നിന്

സൊഹാര്‍: സൊഹാര്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഫുഡ് ആന്‍ഡ് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച വൈകുന്നേരം ആറിന് സൊഹാര്‍ സ്പോര്‍ട്സ് ക്ളബില്‍ അരങ്ങേറും. സൊഹാറിലെ ഏറ്റവും വലിയ കേരളീയ ഭഷ്യമേളയാണ് ഇത്. നാടന്‍ ശൈലിയിലുള്ള ഭക്ഷണങ്ങള്‍ക്കുപുറമെ ചൈനീസ്-കോണ്ടിനെന്‍റല്‍ വിഭവങ്ങള്‍ അടങ്ങിയ 50ല്‍ പരം ഫുഡ് കൗണ്ടറുകള്‍ ഉണ്ടാകും. ഇടവകാംഗങ്ങള്‍ വീടുകളില്‍ പാകപ്പെടുത്തുന്ന വിഭവങ്ങളാണ് ഫുഡ് ആന്‍ഡ് ഹാര്‍വെസ്റ്റ് ഫെസ്റ്റിവലില്‍ ലഭിക്കുക. കൂടാതെ, പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാസന്ധ്യയും ഫെസ്റ്റിവലിന്‍െറ മറ്റൊരു പ്രത്യേകത ആയിരിക്കും. ഫെസ്റ്റിവലിന്‍െറ നടത്തിപ്പിനായി ഇടവക വികാരി ഫാ. മാത്യു ചെറിയാന്‍െറ അധ്യക്ഷതയില്‍ ട്രസ്റ്റി ജേക്കബ് ബോബന്‍, സെക്രട്ടറി കെ.സി. മാത്യു, ജനറല്‍ കണ്‍വീനര്‍ സാല്‍സണ്‍ ബേബി എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.