മസ്കത്ത്: കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ സംഘ്പരിവാര്‍ സംഘടിപ്പിച്ച പരിപാടിക്ക് ഡോ. എം.കെ. മുനീര്‍ നിന്നുകൊടുക്കരുതായിരുന്നുവന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള. സംഘാടകരുടെ രാഷ്ട്രീയ അജണ്ട തിരിച്ചറിയാതെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയെ അപകടപ്പെടുത്തലാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ഫാഷിസത്തെപ്പറ്റി ഗവേഷണം നടത്തിയ ആളാണ് മുനീര്‍. വോട്ടര്‍മാര്‍ക്ക് വേണ്ടി സ്വന്തം രാഷ്ട്രീയത്തെ ബലി അര്‍പ്പിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍െറ ആരാധനാപരമായ വശമല്ല മുഖ്യവിഷയം. ഇത്തരം പരിപാടികള്‍ ആര് സംഘടിപ്പിക്കുന്നുവെന്നും അവരുടെ അജണ്ട എന്താണെന്നുമാണ് പ്രധാന വിഷയമെന്നും മസ്കത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം പറഞ്ഞു. മതസ്പര്‍ധ വര്‍ധിക്കുന്ന പുതിയ സാഹചര്യത്തില്‍ ബലിപെരുന്നാളും ഓണവും ഒന്നിടവിട്ട ദിവസങ്ങളിലത്തെിയത് ദൈവികമായ ഇടപെടലാണ്. മുന്‍കാലങ്ങളില്‍ ഓണവും ഈദും ഇരു വിഭാഗങ്ങളും ആഘോഷിച്ചിരുന്നു. ഇന്ന് ഇത് ആഘോഷിക്കാന്‍ കൂടിയിരിക്കേണ്ടിവരുകയെന്നത് ഈ തലമുറയുടെ പരാജയമാണ്. എന്നാല്‍, പൊതു ഇടപെടല്‍ കുറഞ്ഞുവരുകയും സ്വന്തത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന പുതിയ സാഹചര്യത്തില്‍ ഓണം, ഈദ് സംയുക്ത ആഘോഷങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഇബ്റാഹീം നബിയുടെ ഓര്‍മ പുതുക്കുന്നതാണ് ബലിപെരുന്നാള്‍. മഹാബലിയുടെ ഓര്‍മ പുതുക്കുന്നതാണ് ഓണം. രണ്ടു മഹാരഥന്മാരുടെയും സ്വപ്നം ഒന്നുതന്നെയായിരുന്നു. സുരക്ഷിതമായ നാടിനുവേണ്ടിയാണ് ഇബ്റാഹീം നബി പ്രാര്‍ഥിച്ചത്. സുഭിക്ഷമായ നാടിന്‍െറയും നീതിയുടെയും ഓര്‍മയാണ് ഓണം. നീതി ഇസ്ലാമിന്‍െറ നയമാണ്. അതിനാല്‍ ഓണാഘോഷങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. എന്നാല്‍, ആഘോഷങ്ങള്‍ പലതും ഹൈന്ദവ സംഘടനകളും രാഷ്ട്രീയ സംഘടനകളും സ്വന്തമാക്കിയിരിക്കുകയാണ്. ഇവയെ സ്വന്തം അജണ്ടയിലേക്ക് മാറ്റുകയാണ്. ഇത് ആഘോഷങ്ങളെ സംഘര്‍ഷങ്ങളിലേക്ക് നയിക്കും. ആഘോഷങ്ങളെ ഇത്തരം അജണ്ടകളില്‍നിന്ന് അടര്‍ത്തിയെടുക്കണം. നാട്ടുകാര്‍ ഒന്നിച്ചുചേര്‍ന്ന് ആഘോഷിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങളുടെ സത്ത കണ്ടത്തൊന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.