ഈ വര്‍ഷം ഒമാനിലത്തെിയത് 15 ലക്ഷം സന്ദര്‍ശകര്‍

മസ്കത്ത്: ജനുവരി മുതല്‍ ജൂലൈ അവസാനം വരെ ഒമാനിലത്തെിയത് 15 ലക്ഷം സന്ദര്‍ശകരെന്ന് കണക്കുകള്‍. ഇതേ കാലയളവില്‍ 32 ലക്ഷം സന്ദര്‍ശകര്‍ രാജ്യത്തിന് പുറത്തേക്ക് പോയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 
ജി.സി.സി രാഷ്ട്രങ്ങളില്‍നിന്നുള്ളവരാണ് സന്ദര്‍ശകരില്‍ കൂടുതലും. 5,57,353 ജി.സി.സി പൗരന്മാര്‍ എത്തിയപ്പോള്‍ 1,63,838 പേര്‍ ഇന്ത്യയില്‍ നിന്നുമത്തെി. ബ്രിട്ടീഷുകാരും ജര്‍മന്‍കാരുമാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളില്‍. ജൂലൈ അവസാനം വരെ 313,000 പേര്‍ സലാല സന്ദര്‍ശിച്ചു. രാജ്യത്തെ നക്ഷത്ര ഹോട്ടലുകളില്‍  7,69,520 പേരാണ് അതിഥികളായി എത്തിയത്. 
98.6 ദശലക്ഷം റിയാലാണ് നക്ഷത്ര ഹോട്ടലുകള്‍ക്ക് ഇക്കാലയളവില്‍ വരുമാനമായി ലഭിച്ചത്. ജൂലൈയില്‍ മാത്രം 2,72,000 ലക്ഷം പേര്‍ സന്ദര്‍ശകരായി എത്തി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനത്തിന്‍െറ വര്‍ധന. ജി.സി.സി പൗരന്മാരാണ് ആദ്യ സ്ഥാനത്ത്. ഇന്ത്യക്കാരാണ് തൊട്ടുപിന്നില്‍. ജൂലൈയില്‍ 5.51 ലക്ഷം പേര്‍ രാജ്യത്തിന് പുറത്തേക്ക് പോയിട്ടുണ്ട്. ഇതില്‍ 70 ശതമാനവും ഒമാനികളാണ്. 
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 46 ശതമാനമാണ് പുറത്തേക്ക് പോകുന്ന സന്ദര്‍ശകരുടെ എണ്ണത്തിലെ വര്‍ധന. 
ജൂലൈയില്‍ നക്ഷത്ര ഹോട്ടലുകളുടെ വരുമാനം പത്തു ശതമാനം കുറഞ്ഞ് 10.1 ദശലക്ഷം റിയാല്‍ ആയതായും കണക്കുകള്‍ പറയുന്നു. നക്ഷത്ര ഹോട്ടലുകളിലെ അതിഥികളുടെ എണ്ണത്തില്‍ ജൂലൈയില്‍ 52 ശതമാനത്തിന്‍െറ കുറവുണ്ടായിട്ടുമുണ്ട്. 1,11,872 പേരാണ് നക്ഷത്ര ഹോട്ടലുകളില്‍ താമസക്കാരായി എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.