മസ്കത്ത്: ഓള്‍ ഇന്ത്യ യുനൈറ്റഡ് അസോസിയേഷന്‍ ഓണാഘോഷവും നാലു പ്രവാസി മലയാളികള്‍ ചേര്‍ന്ന് നിര്‍മിച്ച ആല്‍ബം പ്രകാശനവും വെള്ളിയാഴ്ച വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട് റൂബി ഹാളില്‍ നടക്കും. സംഗീത സംവിധായകന്‍ ബിജിപാല്‍ ആല്‍ബം പ്രകാശനം ചെയ്യും. വൈകുന്നേരം ആറുമണിക്ക് തുടങ്ങുന്ന പരിപാടിയില്‍ സിനിമാ താരങ്ങളായ നെല്‍സന്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും ഷംന കാസിമിന്‍െറ നൃത്തവും അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസികള്‍ക്കുള്ള ഓണസമ്മാനമായിരിക്കും ‘ഓര്‍മയില്‍ ഓണം’ എന്ന ആല്‍ബമെന്ന് പാട്ടുകളുടെ രചന നിര്‍വഹിച്ച വിനോദ് വിജയകുമാര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ യുനൈറ്റഡ് അസോസിയേഷന്‍െറ പിന്തുണയോടെ ഒരുക്കിയ ആല്‍ബം ഒമാനിലാണ് പൂര്‍ണമായും ചിത്രീകരിച്ചത്. അഭിനേതാക്കളും ഒമാനിലെ പ്രവാസി മലയാളികളാണെന്ന് വിനോദ് വിജയകുമാര്‍ പറഞ്ഞു. ഗോപി, പ്രസാദ്, വേലായുധന്‍, വീണ ഹരീഷ്, സുബൈര്‍, അനൂപ് മേനോന്‍, രമേഷ് ശിവശങ്കര്‍, രതീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.