ഖുര്‍ആന്‍ സെമിനാറും അവാര്‍ഡ്  ദാനവും വെള്ളിയാഴ്ച

മസ്കത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഒമാന്‍ ആഭിമുഖ്യത്തിലുള്ള ഖുര്‍ആന്‍ സെമിനാര്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 6.30 മുതല്‍ മത്ര ലാലു മസ്ജിദിനു സമീപമുള്ള മത്ര കമ്യൂണിറ്റി ഹാളില്‍ നടക്കും. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫ് ഷാഹി സെമിനാര്‍ ഉല്‍ഘാടനം ചെയ്യും. 
ജനറല്‍ സെക്രട്ടറി മുനീര്‍ എടവണ്ണ അധ്യക്ഷത വഹിക്കും. ഡോ. ഉമര്‍ ഫാദില്‍ അല്‍ തമൈമി (സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല), ഹുസൈന്‍ അഹ്മദ് മദീനി, അക്ബര്‍ സ്വാദിഖ്, ഷക്കീല്‍ അഹ്മദ്, വി.സി.പി ഉമര്‍, പി.എ.വി അബൂബക്കര്‍ ഹാജി, നജീബ് മലബാര്‍ ഗോള്‍ഡ്, അബ്ദുറസാഖ് കൊടുവള്ളി, ഷെമീര്‍ ചെന്ത്രാപ്പിന്നി തുടങ്ങിയവര്‍ പങ്കെടുക്കും.  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും പത്താം ജുസ്ഇന്‍െറ സിലബസ് പ്രകാശനവും ചടങ്ങില്‍ നടക്കും.  നൂര്‍ജഹാന്‍ മുഹമ്മദ് റാഫി, ആരിഫ അബ്ദുസ്സലാം, മുഹമ്മദ് അലി തൊട്ടോളി, അബ്ദുറസാഖ് തിരൂര്‍, ഡോ. സുനി സജീബ്, ഫാത്തിമ നസീറ, ഷബ്ന ഇസ്സുദ്ദീന്‍, ഷന സാബിര്‍, മിന്‍ഹത് റഷീദ്, ബുഷറ ലത്തീഫ്, മുഹമ്മദ് റിഫ്സല്‍  എന്നിവരാണ് ഒന്നുമുതല്‍ പത്തുവരെ റാങ്ക് നേടിയത്.  പത്താം ജുസ്ഇന്‍െറ  ഓപണ്‍ ബുക് ഹോം എക്സാമിനേഷനും സംഘടിപ്പിക്കുന്നുണ്ടെന്ന് കണ്‍വീനര്‍ അബ്ദുറസാഖ് തിരൂര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 91462341.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.