??.??.???.? ?????? ??????????? ?????? ???????????????? ??????????????? ???????????? ?????????? ???? ????????? ??????? ???

സി.ബി.എസ്.ഇ ഖോഖോ ടൂര്‍ണമെന്‍റ്:  മുലദ സ്കൂളിന് കിരീടം

മസ്കത്ത്: സി.ബി.എസ്.ഇ ഒമാന്‍ ക്ളസ്റ്റര്‍ ഖോഖോ ടൂര്‍ണമെന്‍റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുലദ ഇന്ത്യന്‍ സ്കൂളിന് കിരീടം. സലാല ഇന്ത്യന്‍ സ്കൂളില്‍ നടന്ന ടൂര്‍ണമെന്‍റിന്‍െറ ആവേശോജ്ജ്വലമായ ഫൈനലില്‍ സലാല സ്കൂളിനെ 18-10 എന്ന സ്കോറിന് തോല്‍പിച്ചാണ് മുലദ സ്കൂള്‍ കിരീടമുയര്‍ത്തിയത്. മികച്ച കളിക്കാരനായി കെ. സിജിനെ തെരഞ്ഞെടുത്തു. 
സെമി ഫൈനലില്‍ വാദി കബീറിനെ തോല്‍പിച്ചാണ് മുലദ ഫൈനലില്‍ കടന്നത്. ടീമംഗങ്ങളെയും കായികാധ്യാപകനായ സി.കെ. പ്രവീണിനെയും അധ്യാപകരും മാനേജ്മെന്‍റ് കമ്മിറ്റിയും അനുമോദിച്ചു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.