മത്ര: പെരുന്നാള്‍ സീസണ്‍ കഴിഞ്ഞ് ആലസ്യത്തില്‍ വീണ വിപണി മാസാദ്യത്തിലും ഉണര്‍ന്നില്ല. പെരുന്നാളിന് ശേഷം സൂഖിലെ കടകളില്‍ വില്‍പന ഇടിയുന്നത് പതിവാണ്. തൊട്ടടുത്ത ശമ്പളത്തോടെ പതിവുപോലെ സജീവമായിവരാറുള്ളതുമാണ്.
എന്നാല്‍, ഈ വര്‍ഷം പതിവ് തെറ്റിച്ച് നീണ്ട മാന്ദ്യത്തിലൂടെയാണ് സൂഖിലെ വ്യാപാരികള്‍ കടന്നുപോകുന്നത്. ശമ്പളം കിട്ടുന്നതോടെ ഉണര്‍വുണ്ടാകുമെന്ന് കരുതിയിരുന്നവരൊക്കെ നിരാശയിലാണ്. ഇത്രയും നീണ്ട വ്യാപാര മാന്ദ്യം ആദ്യമായിട്ടാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സ്ഥിരം കസ്റ്റമേഴ്സുള്ള കച്ചവടക്കാര്‍ ഒഴിച്ചുള്ളവരെല്ലാം കച്ചവടം കുറഞ്ഞതിന്‍െറ നിരാശയിലാണ്. വലിയ കുഴപ്പമില്ലാതെ ഒപ്പിച്ചു പോകുന്നുവെന്നാണ് സ്ഥിരം ഉപഭോക്താക്കള്‍ ഉള്ളവരും പറയുന്നത്. ഇത്തവണത്തെ പെരുന്നാള്‍ വിപണിപോലും തുണച്ചില്ളെന്ന് പരിതപിക്കുന്ന വ്യാപാരികളും സൂഖില്‍ അങ്ങിങ്ങായി കാണാം. എണ്ണവിലയിടിവിന്‍െറ ഫലമായി സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുറച്ചതടക്കം വ്യാപാര മാന്ദ്യത്തിന്‍െറ കാരണങ്ങള്‍ നിരവധിയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനൊപ്പം മത്രയിലെ പാര്‍ക്കിങ് പരിമിതിയും ഈ വിഷയത്തിലെ വില്ലനാണ്. പാര്‍ക്കിങ്ങിനായി പലതവണ കറങ്ങിയാലും അനുയോജ്യമായ പാര്‍ക്കിങ് ലഭിക്കാത്തതുമൂലം മത്ര സൂഖിനോട് സലാം പറയുന്നവരും ഉണ്ട്. കടുത്ത മാന്ദ്യം നേരിടുന്ന കോര്‍ബംബ ഭാഗത്തുള്ള കച്ചവടക്കാര്‍ ടൂറിസ്റ്റുകളുമായി വരുന്ന കപ്പലുകളെ കാത്തിരിക്കുകയാണ്. കാരണം, മെയിന്‍ സൂഖിലെ പല സീസണുകളും കോര്‍ണീഷുഭാഗത്തുള്ള കച്ചവടക്കാരെ തുണക്കാറില്ല. ഈ ഭാഗങ്ങളിലുള്ളവരുടെ ഏക ആശ്രയം വിനോദസഞ്ചാരികള്‍ മാത്രമാണ്. കാലാവസ്ഥ അനുകൂലമായാല്‍ കച്ചവടം മെച്ചപ്പെടും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അവര്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കപ്പലില്‍ സൂഖ് സന്ദര്‍ശനത്തിനത്തെുന്നവര്‍ പര്‍ച്ചേസ് പരമാവധി നിയന്ത്രിച്ചാണ് നടത്തുന്നത്. പല കച്ചവടക്കാരും അധികം വരുന്ന തൊഴിലാളികളെ നാട്ടിലേക്ക് അവധിക്കയച്ചും പിരിച്ചുവിട്ടുമൊക്കെയാണ് പ്രശ്നത്തെ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.