സലാല: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കും വര്‍ഗീയവത്കണത്തിനുമെതിരെ ഐക്യനിര വളര്‍ത്തിക്കൊണ്ടുവരണമെന്ന് ഐ.എം.ഐ. സലാല സംഘടിപ്പിച്ച പ്രവാസി സൗഹൃദ സംഗമം ആവശ്യപ്പെട്ടു.
ഫാഷിസ്റ്റ് ശക്തികളും മുതലാളിത്ത ശക്തികളും കൈകോര്‍ത്തുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വര്‍ഗീയതയും വളര്‍ത്തുകയാണെന്ന്് സംഗമം ഉദ്ഘാടനം ചെയ്ത സലാല ഓര്‍ത്തഡോകസ് സഭ വികാരി ഫാ. ജോസ് ചെമ്മണ്‍ അഭിപ്രായപ്പെട്ടു. സൗഹാര്‍ദത്തിന്‍റയും സഹവര്‍ത്തിത്വത്തിന്‍െറയും ഉദാത്തമായ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. മാനവിക മൂല്യങ്ങളുടെ പ്രചാരണം നാം ഓരോരുത്തരുടെയും ബാധ്യതയായി മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എം.ഐ വൈസ് പ്രസിഡന്‍റ് കെ.ഷൗക്കത്തലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ സലാലയിലെ വിവിധ സംഘടനാ പ്രതിനിധികളായ ഡോ. നിഷ്താര്‍(ഐ.എസ്.സി മലയാളവിഭാഗം), ശ്രീകുമാരന്‍ നായര്‍(എന്‍.എസ്.എസ്.), സി.പി. ഹാരിസ്(ജമാഅത്തെ ഇസ്ലാമി), ജോളി രമേഷ്(ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
സമാധാനവും മാനവിക മൂല്യങ്ങളും കുട്ടികളെ പറഞ്ഞുമനസ്സിലാക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും ശത്രുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികളെ പ്രാദേശികതലത്തില്‍ ഒറ്റപ്പെടുത്തണം. ഓരോ ഗ്രാമത്തിലും അതിനുള്ള കൂട്ടായ പരിശ്രമങ്ങളുണ്ടാവണം.
വിദ്വേഷ പ്രചാരണത്തിനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും തുടക്കത്തില്‍തന്നെ കണ്ടത്തെി ഉറവിടത്തില്‍ വെച്ചുതന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്ന് സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. മഹാത്മാ ഗാന്ധി അനുസ്മരണ പ്രദര്‍ശനത്തോടെ ആരംഭിച്ച പരിപാടിയില്‍ സലാലയിലെ സാമൂഹിക സേവനരംഗത്ത് അതുല്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ.എസ്. മുഹമ്മദലി, കെ. സനാദനന്‍, യു.പി. ശശീന്ദ്രന്‍, കെ.ജെ. ജോര്‍ജ്, രാമചന്ദ്രന്‍, ഹുസൈന്‍ കാച്ചിലോടി എന്നിവരെ പൊന്നാടയും ഉപഹാരവും നല്‍കി ഐ.എം.ഐ ആദരിച്ചു. കെ.പി. അര്‍ഷദ് സ്വാഗതവും അബ്്ദുല്ല മുഹമ്മദ് നന്ദിയും പറഞ്ഞു.
ഐ.എം.ഐ സലാല സെപ്റ്റംബര്‍ 10 മുതല്‍ നടത്തിവന്ന സമാധാനം-മാനവികത കാമ്പയിനോടനുബന്ധിച്ച് സലാലയുടെ വിവിധ ഭാഗങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടികള്‍, ടേബ്ള്‍ ടോക്ക്, കുടുംബസംഗമം എന്നിവ വ്യാപകമായി സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.