മസ്കത്ത്: രാജ്യത്ത് പേവിഷബാധയുടെ വ്യാപനത്തിന് കാരണം പര്‍വതപ്രദേശങ്ങളിലും മരുഭൂമികളിലും കാണുന്ന ചുവന്ന കുറുക്കനെന്ന് കാര്‍ഷിക, ഫിഷറീസ് മന്ത്രാലയത്തിലെ വിദഗ്ധര്‍. രോഗബാധയുടെ വ്യാപനം തടയാന്‍ സര്‍ക്കാറിന്‍െറയും പൊതുസമൂഹത്തിന്‍െറയും വിവിധ തലങ്ങളിലുള്ള ഇടപെടല്‍ അനിവാര്യമാണ്.
ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, ഒൗഖാഫ് മതകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ആര്‍.ഒ.പി തുടങ്ങി വിവിധ മന്ത്രാലയങ്ങളും ഈ വിഷയത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം ആവശ്യപ്പെട്ടു. റാബീസ് രോഗാണു ബാധിച്ച മൃഗങ്ങളുടെ കടിയേല്‍ക്കുമ്പോഴാണ് മനുഷ്യരിലേക്ക് പേവിഷബാധ പകരുന്നത്.
ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ കമ്യൂണിക്കബ്ള്‍ ഡീസീസ് സര്‍വൈലന്‍സ് വിഭാഗം കാര്‍ഷിക, ഫിഷറീസ് മന്ത്രാലയവുമായി ചേര്‍ന്ന് നടത്തിയ പഠനം പ്രകാരം 1991 മുതല്‍ 2013 വരെ കാലയളവില്‍ രാജ്യത്ത് 22,788 പേര്‍ക്കാണ് മൃഗങ്ങളുടെ കടിയേറ്റത്.
കടിയേറ്റവരില്‍ 70 ശതമാനവും പുരുഷന്മാരാണ്. ഇവരില്‍ 26 ശതമാനം പേരും പത്തുമുതല്‍ 19 വയസ്സുവരെ പ്രായപരിധിയിലുള്ളവരാണ്.
ഇക്കാലയളവില്‍ എട്ട് പേവിഷബാധ കേസുകളാണ് ഉണ്ടായത്. വന്യമൃഗങ്ങളില്‍നിന്നാണ് എട്ടുപേര്‍ക്കും കടിയേറ്റത്. ഈ എട്ടുപേരും മരണപ്പെട്ടു. സംശയിച്ച് പരിശോധനക്ക് വിധേയമാക്കിയ 758 മൃഗങ്ങളില്‍ 56.1 ശതമാനത്തിനും രോഗബാധ കണ്ടത്തെി. ഇതില്‍ 70.1 ശതമാനം മൃഗങ്ങളും കുറുക്കന്മാരാണ്.
വെറ്ററിനറി ക്ളിനിക്കുകളില്‍ ജോലിചെയ്യുന്നതും കന്നുകാലികളുമായി ഇടപെടുന്നവരും പട്ടികളും പൂച്ചകളുമായും കളിക്കുന്ന കുട്ടികള്‍ അടക്കമുള്ളവരും ജാഗ്രത പുലര്‍ത്തണം.
രോഗബാധ കണ്ടത്തെുന്നതിനുള്ള കിറ്റുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് പുറമെ റാബീസ് പ്രതിരോധ വാക്സിനേഷനും നടത്തിവരുന്നുണ്ടെന്ന് കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.