ഒമാനി വിദ്യാര്‍ഥിനി ഖത്തറില്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു

മസ്കത്ത്: ഒമാന്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി ഖത്തറില്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഖത്തരിയായ സഹപാഠിയും മുങ്ങിമരിച്ചു. 
ഖത്തര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ഒമാനിയായ റീം സൈദ് അല്‍ കല്‍ബാനി എന്ന 19കാരിയും സുഹൃത്ത് നൂറ അല്‍ ഹിദൗസുമാണ് മരിച്ചത്. ഖത്തര്‍ സര്‍വകലാശാലയുടെ തന്നെ വനിതാ ഹോസ്റ്റലിനോട് അനുബന്ധിച്ചുള്ള നീന്തല്‍കുളത്തിലായിരുന്നു സംഭവം. 
റീമിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു നൂറയുടെ മരണമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. സംഭവം സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി ഖത്തര്‍ അധികൃതര്‍ പറഞ്ഞു. ഇരുവരുടെയും ആകസ്മിക മരണത്തില്‍ ഖത്തര്‍ സര്‍വകലാശാല പ്രസിഡന്‍റ് ഡോ. ഹസന്‍ അല്‍ ദിര്‍ഹം നടുക്കവും അനുശോചനവും രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.