ഉന്നത പഠനമേഖലയില്‍ ശോഭിക്കുന്നത് വനിതകളെന്ന് റിപ്പോര്‍ട്ട്

മസ്കത്ത്: സ്വകാര്യ മേഖലയിലെ ഉന്നത പഠന സ്ഥാപനങ്ങളില്‍ കൂടുതല്‍ ശോഭിക്കുന്നത് വനിതകളെന്ന് എജുക്കേഷന്‍ കൗണ്‍സിലിന്‍െറ പഠന റിപ്പോര്‍ട്ട്. 2014- 15 അധ്യയന വര്‍ഷത്തില്‍  45,029 വനിതകളാണ് രാജ്യത്തെ സ്വകാര്യ കോളജുകളിലും സര്‍വകലാശാലകളിലും എന്‍റോള്‍ ചെയ്തത്. പുരുഷന്മാരുടെ എണ്ണം 23,723 മാത്രമാണ്. കഴിഞ്ഞ അധ്യയന വര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയവരില്‍ സ്ത്രീകളുടെ എണ്ണം 5475 ആണ്. അതേസമയം 3404 പുരുഷന്മാര്‍ മാത്രമാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയവരില്‍ പുരുഷന്മാരാണ് കൂടുതല്‍. 247 പുരുഷന്മാരും 211 സ്ത്രീകളുമാണ് വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയത്. 2015- 16 അധ്യയന വര്‍ഷത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ എന്‍റോള്‍ ചെയ്തവരിലും വനിതകളാണ് കൂടുതല്‍. യഥാക്രമം 7,805 വനിതകളും 1906 പുരുഷന്മാരുമാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എന്‍റോള്‍ ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ പുരുഷന്മാര്‍ക്ക് മുന്‍തൂക്കമുണ്ട്. കഴിഞ്ഞവര്‍ഷം 7886 പുരുഷന്മാരും 6690 സ്ത്രീകളുമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍. 1182 വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര സ്കോളര്‍ഷിപ്പും ലഭിച്ചു. ഇതില്‍ 444 പേരാണ് വനിതകള്‍. സ്വദേശി വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരുന്നതിനായി സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ധാരണയിലത്തൊന്‍ മന്ത്രാലയം ശ്രമിച്ചുവരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയല്‍രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും  അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സ്വകാര്യ കമ്പനികളുമായും കരാറുകളും ധാരണാപത്രങ്ങളും ഒപ്പിടാനാണ് ശ്രമിച്ചുവരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.