മസ്കത്ത്: ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ പുരോഗതി സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ളാനിങ് യോഗം വിലയിരുത്തി. ഈ വര്‍ഷം മുതല്‍ ആരംഭിച്ച പഞ്ചവത്സര പദ്ധതിയുടെ ആദ്യ എട്ടു മാസങ്ങളിലായി ഒരു ശതകോടി റിയാലാണ് ഇതുവരെ ചെലവഴിച്ചത്. ഇതിനകം പ്രവര്‍ത്തനമാരംഭിച്ച പദ്ധതികളുടെ പൂര്‍ത്തീകരണമാണ് യോഗം പ്രധാനമായും വിലയിരുത്തിയത്.
ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍െറ സഹകരണത്തോടെ 2020 മുതല്‍ 2040 വരെ കാര്‍ഷിക, ഫിഷറീസ് മേഖലയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ നടത്തിപ്പും വ്യവസായ വാണിജ്യമന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന യോഗം ചര്‍ച്ചചെയ്തു.
മത്സ്യ, പ്രകൃതിസമ്പത്തുകള്‍ സംരക്ഷിച്ച് രണ്ടു മേഖലയിലും ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ഇതിന് സഹായകമായ വിധത്തിലുള്ള ദീര്‍ഘകാല നയങ്ങളാകണം നടപ്പാക്കേണ്ടതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയുടെ പുരോഗതിയായിരുന്നു യോഗത്തിന്‍െറ മറ്റൊരു ചര്‍ച്ചാ വിഷയം. എണ്ണയില്‍നിന്നുള്ള ആശ്രിതത്വത്തില്‍നിന്ന് മോചനം നേടുന്നതിന്‍െറ ഭാഗമായി ടൂറിസം, ഉല്‍പാദനമേഖല, ചരക്കുഗതാഗതം എന്നീ മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കി വരുമാനവര്‍ധന നടപ്പാക്കുകയാണ് സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 18നാരംഭിച്ച ഈ പദ്ധതി പ്രകാരം വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന വര്‍ക്ഷോപ്പുകള്‍ നടന്നുവരുകയാണ്. വര്‍ക്ഷോപ്പുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഈമാസം അവസാനം വരെ നടത്തുന്നതിനും ശേഷം പദ്ധതിയുടെ അടുത്തഘട്ടങ്ങളിലേക്കുകടക്കുന്നതിനും യോഗം തീരുമാനിച്ചു.
രാജ്യത്തിന്‍െറ സാമ്പത്തിക, ധനകാര്യ അവസ്ഥയെ കുറിച്ച റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചചെയ്ത കമ്മിറ്റി യോഗം വിവിധ മേഖലകളില്‍ നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടികള്‍ വിലയിരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.