മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്കൂളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനമടക്കമുള്ളവ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന്‍െറ അനുമതി ലഭിക്കുന്ന മുറക്ക് ഇത് നടപ്പാകും.
ഇവ പ്രതിപാദിക്കുന്ന ഹ്യൂമന്‍ റിസോഴ്സസ് മാന്വലിന്‍െറ കരട് കഴിഞ്ഞ ദിവസം നടന്ന മുതിര്‍ന്ന അധ്യാപകരുടെയും മാനേജ്മെന്‍റ് പ്രതിനിധികളുടെയും വര്‍ക്ഷോപ്പില്‍ അവതരിപ്പിച്ചു. സ്കൂളുകളിലെ തൊഴില്‍ അന്തരീക്ഷത്തില്‍ സമൂലമായ മാറ്റം കൊണ്ടുവരുകയാണ് ഹ്യൂമന്‍ റിസോഴ്സസ് മാന്വലിന്‍െറ ദൗത്യമെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
അധ്യാപകരുടെയും അനധ്യാപകരുടെയും റിക്രൂട്ട്മെന്‍റ് മുതല്‍ പിരിഞ്ഞുപോകുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വരെ വിഷയങ്ങളില്‍ ഏകീകൃത സ്വാഭാവവും സുതാര്യതയും കൊണ്ടുവരുകയാണ് സ്കൂള്‍ ബോര്‍ഡിന്‍െറ ലക്ഷ്യം.
റിക്രൂട്ട്മെന്‍റ് നടപടി, ഇന്‍റര്‍വ്യൂ, അപ്പോയിന്‍മെന്‍റ്, ജോലിയിലെ പെര്‍ഫോമന്‍സ്, ലീവ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എച്ച്.ആര്‍ മാന്വലിലെ ആദ്യ ഭാഗം. ഇതിന്‍െറ കരട് കഴിഞ്ഞ ദിവസം മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ നടന്ന വര്‍ക്ഷോപ്പില്‍ അവതരിപ്പിച്ച് മുതിര്‍ന്ന അധ്യാപകരുടെയും മാനേജ്മെന്‍റ് പ്രതിനിധികളുടെയും അഭിപ്രായ സ്വരൂപണം നടത്തിയിരുന്നു.
സ്കൂള്‍ ബോര്‍ഡിന്‍െറ അനുമതി എന്ന കടമ്പ മാത്രമാണ് ഇനി ഈ വിഭാഗം നടപ്പാക്കുന്നതില്‍ ശേഷിക്കുന്നത്. ഇത് നടപ്പാക്കിയ ശേഷം ശമ്പളമടക്കം ആനുകൂല്യങ്ങളില്‍ ഏകീകൃത സ്വഭാവം നടപ്പാക്കുന്നതിനുള്ള എച്ച്.ആര്‍ മാന്വലിന്‍െറ രണ്ടാം ഭാഗം നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
സ്കൂളിലെ തൊഴില്‍ അന്തരീക്ഷം പലപ്പോഴും വ്യക്തി കേന്ദ്രീകൃതമാകുന്ന അവസ്ഥയുണ്ട്. ഇത് ഒരു സംവിധാനത്തിന് കീഴിലേക്ക് മാറ്റുകയാണ് എച്ച്.ആര്‍ മാന്വല്‍ ലക്ഷ്യമിടുന്നത്.
ഓരോരുത്തര്‍ക്കും ചെയ്യേണ്ട ജോലിയെന്തെന്ന് നിര്‍വചിച്ച് നല്‍കുന്നതുവഴി തൊഴിലിടങ്ങളില്‍ ഒരു പ്രഫഷനല്‍ അന്തരീക്ഷം നിലവില്‍ വരുമെന്നും വില്‍സണ്‍ വി. ജോര്‍ജ് പറഞ്ഞു.
ഇന്ത്യന്‍ സ്കൂളുകള്‍ക്കുള്ള പര്‍ച്ചേഴ്സ്, കോണ്‍ട്രാക്ട് മാന്വലുകള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ബി.ഒ.ഡി പുറത്തിറക്കിയിരുന്നു.
മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ നടന്ന വര്‍ക്ഷോപ്പില്‍ മാന്വല്‍ ടാസ്ക് ഫോഴ്സ് തലവന്‍ ശ്രീദര്‍ നാരായണ സ്വാമി മാന്വല്‍ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തി. ടാസ്ക് ഫോഴ്സ് ലീഡര്‍ കുര്യന്‍ ഈപ്പന്‍, ചന്ദ്രത്തില്‍, ബോര്‍ഡ് അംഗം പ്രഭാകര്‍ തിജാരെ, ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്‍റ് പി. അജയന്‍ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.