????????? ????????? ???? ??????????? ???????????? ????? ?????????????? ??????? ?????????????????

‘മുടിയനായ പുത്രന്‍’  ഡിസംബര്‍ രണ്ടിന് അരങ്ങിലത്തെും

മസ്കത്ത്: തിയറ്റര്‍ ഗ്രൂപ് മസ്കത്തിന്‍െറ രണ്ടാമത് നാടകമായ ‘മുടിയനായ പുത്രന്‍’ ഡിസംബര്‍ രണ്ടിന് വൈകീട്ട് ആറിന് അല്‍ ഫലാജ് ഹോട്ടലില്‍ അരങ്ങേറും. 2015 ഡിസംബറില്‍ അരങ്ങേറിയ കെ.പി.എ.സിയുടെ വിഖ്യാത നാടകമായ ‘അശ്വമേധ’ത്തിന് കിട്ടിയ സ്വീകാര്യത കാരണമാണ് ഈ വര്‍ഷംതന്നെ രണ്ടാമത്തെ നാടകത്തെ കുറിച്ച് ചിന്തിച്ചതെന്ന് നാടക സംവിധായകന്‍ കെ.പി.എ.സി അന്‍സാര്‍ ഇബ്രാഹിം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് നാടകം രംഗത്ത് എത്തിക്കുന്നത്. 
1957ല്‍ തോപ്പില്‍ ഭാസി രചനയും സംവിധാനവും നിര്‍വഹിച്ച ‘മുടിയനായ പുത്രന്‍’ തനിമ ചോര്‍ന്നുപോകാതെതന്നെ രംഗത്തത്തെിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ‘അശ്വമേധം’ തോപ്പില്‍ ഭാസിക്കുള്ള സമര്‍പ്പണമായിരുന്നുവെങ്കില്‍ ‘മുടിയനായ പുത്രന്‍’ കേരളത്തിന്‍െറ സാമൂഹിക-സാംസ്കാരിക രംഗത്തെ ത്രിമൂര്‍ത്തികളായ തോപ്പില്‍ ഭാസി, ദേവരാജന്‍, ഒ.എന്‍.വി എന്നിവര്‍ക്കുള്ള ബാഷ്പാഞ്ജലിയാണെന്നും അന്‍സാര്‍ ഇബ്രാഹിം പറഞ്ഞു. 
ഇന്ന് നാടകത്തെ നെഞ്ചേറ്റുന്നത് പ്രവാസി മലയാളികളാണെന്നും അതിനാല്‍ ഇവിടെ വന്ന് നാടകത്തില്‍ സഹകരിക്കുന്നതില്‍ അഭിമാനം ഉണ്ടെന്നും ‘മുടിയനായ പുത്ര’ന് രംഗപടം ഒരുക്കുന്ന പ്രശസ്ത ആര്‍ട്ടിസ്റ്റ് സുജാതന്‍ അഭിപ്രായപ്പെട്ടു. തനത് രീതിയിലുള്ള നാടകം ആസ്വദിക്കണമെങ്കില്‍ ഇപ്പോള്‍ ഗള്‍ഫ് രാജ്യത്ത് വരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
നാടക പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന പാര്‍ട്ടിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. എന്നിട്ട് പോലും കേരളത്തില്‍ നാടകത്തിന് ഒരു പ്രോത്സാഹനവും ലഭിക്കുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
നാടകത്തിന് പ്രവേശനം സൗജന്യമാണ്. ഡിസംബര്‍ രണ്ടിന് വൈകീട്ട് ആറിന് തുടങ്ങുന്ന നാടകത്തിന് അഞ്ച് മണിക്കുതന്നെ പ്രവേശനം തുടങ്ങും. 
തോപ്പില്‍ ഭാസിയുടെ മകനായ തോപ്പില്‍ സോമന്‍, ഗിരിജ ബേക്കര്‍, അന്‍സാര്‍ അബ്ദുല്‍ ജബ്ബാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.