???????? ???????? ?????????

വിമാനത്തില്‍ മരിച്ച നാഗൂര്‍ സ്വദേശിയുടെ മൃതദേഹം ഇപ്പോഴും മസ്കത്തില്‍തന്നെ

മസ്കത്ത്: ഉംറ കഴിഞ്ഞ് സൗദിയില്‍നിന്ന് നാട്ടിലേക്ക് മടങ്ങവേ വിമാനത്തില്‍ മരിച്ച തമിഴ്നാട് നാഗൂര്‍ സ്വദേശിയുടെ മൃതദേഹം മസ്കത്തില്‍നിന്ന് നാട്ടിലേക്ക് കൊണ്ടുപോകാന്‍ നടപടിയായില്ല. നാഗൂര്‍ രാംനാഥ് സ്വദേശി മുഹമ്മദ് അബ്ദുല്‍ മുത്തലിഫിന്‍െറ (63) മൃതദേഹമാണ് മസ്കത്ത് ഖുറം റോയല്‍ ഒമാന്‍ പൊലീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. മുത്തലിഫ് യാത്ര ചെയ്തിരുന്ന വിമാനക്കമ്പനിയുടെ നടപടികളിലെ വേഗക്കുറവ് കാരണമാണ് മൃതദേഹം കൊണ്ടുപോകാന്‍ വൈകുന്നത്. തിങ്കളാഴ്ച മൃതദേഹം കൊണ്ടുപോകാന്‍ സാധിക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാല്‍, നടപടി നീളുകയാണെന്നും ‘പ്രതീക്ഷ’ ജനറല്‍ കണ്‍വീനര്‍ നജീബ് കെ. മൊയ്തീന്‍ പറഞ്ഞു. മൃതദേഹം എംബാം ചെയ്യാനുള്ള നടപടികളായിട്ടില്ല. 
മൃതദേഹം നാഗൂരിലത്തെിക്കാനുള്ള ശ്രമം തുടരുകയാണെന്നും അടുത്ത ദിവസങ്ങളില്‍ ഇതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 24ന് ജിദ്ദയില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് മുത്തലിഫ് വിമാനത്തില്‍ മരിച്ചത്. 
മരണത്തെ തുടര്‍ന്ന് മസ്കത്ത് വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടുകയായിരുന്നു. മുത്തലിഫിന്‍െറ മൃതദേഹത്തെ അനുഗമിച്ച് ഉംറ സംഘത്തിലെ ഒരാളും മസ്കത്തില്‍ ഇറങ്ങിയിട്ടുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.