വിനിമയ നിരക്കില്‍  സര്‍വകാല റെക്കോഡ്

മസ്കത്ത്: റിയാലിന്‍െറ വിനിമയ നിരക്ക് സര്‍വകാല റെക്കോഡിലത്തെി. ഒരു റിയാലിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 178. 85 രൂപ വരെ വ്യാഴാഴ്ച ഉച്ചക്ക് ലഭിച്ചു. അതായത്, ആയിരം രൂപക്ക് 5.590 റിയാല്‍ എന്ന നിരക്കായിരുന്നു വിനിമയസ്ഥാപനങ്ങള്‍ നല്‍കിയത്.  
2013 ആഗസ്റ്റ്് 28നാണ് മുമ്പ് റിയാലിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ലഭിച്ചത്. റിയാലിന് 178.80 രുപയായിരുന്നു അന്ന് വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. എന്നാല്‍, റിസര്‍വ് ബാങ്ക് ഇടപെട്ടത് കാരണം വൈകുന്നേരത്തോടെ വിനിമയ നിരക്ക് റിയാലിന് 178.51 എന്ന നിരക്കായി കുറഞ്ഞിരുന്നു. ആയിരം രൂപക്ക് 5.600 റിയാലാണ് അന്ന് വിനിമയ സ്ഥാപനങ്ങള്‍ ഈടാക്കിയിരുന്നത്. വിനിമയ നിരക്ക് ഇനിയും ഉയരുമെന്നും റിയാലിന്‍െറ മൂല്യം 180 രൂപ കടക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 
നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ മധ്യത്തോടെ റിയാലിന് 181.80 രൂപ വരെ എത്താന്‍ സാധ്യതയുണ്ടെന്ന് അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍ പറഞ്ഞു. ആയിരം രൂപക്ക് 5.500 റിയാലായിരിക്കും അപ്പോള്‍ നല്‍കേണ്ടി വരിക. ഫെബ്രുവരിയോടെ ഡോളറിന്‍െറ നില 72 രൂപ വരെ എത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി രൂപയുടെ മുല്യം ഇടിഞ്ഞാലും മാര്‍ക്കറ്റില്‍ വല്ലാതെ ഇടപെടേണ്ടെന്ന നിലപാടാണ് റിസര്‍വ് ബാങ്കിനുള്ളത്. അതായത് റിയാലിന് 179.75 രൂപ വരെ എത്തിയാലും റിസര്‍വ് ബാങ്ക് ഇടപെടില്ല. അതിനാല്‍ വിനിമയ നിരക്ക് 180 കടക്കാന്‍ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.  അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതും ഇന്ത്യയിലെ പണച്ചുരുക്കവുമാണ് വിനമയ നിരക്ക് കുത്തനെ ഉയരാന്‍ കാരണം. ഡോളര്‍ കൂടുതല്‍ ശക്തമായി വരികയാണ് ഡോളറിന്‍െറ മൂല്യം കണക്കാക്കുന്ന ഡോളര്‍ ഇന്‍ഡക്സ് 102 പോയന്‍റ് കടന്നിരുന്നു. കഴിഞ്ഞ 13 വര്‍ഷത്തിനുള്ളിലെ ഡോളറിന്‍െറ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയാണ് ഡോളര്‍ ശക്തമാവാന്‍ കാരണം. അതോടൊപ്പം, മറ്റെല്ലാ രാജ്യങ്ങളുടെ കറന്‍സികളും ഇടിഞ്ഞിട്ടുണ്ട്. 500, 1000 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചത് കാരണം ഇന്ത്യയിലുണ്ടായ പണച്ചുരുക്കം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ഉലച്ചിട്ടുണ്ട്. 
പണലഭ്യത കുറഞ്ഞത് കാരണം ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. വിപണി ഇടിയാന്‍ തുടങ്ങിയതോടെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിന്‍ ഇന്‍സ്റ്റിറ്റ്യഷനല്‍ ഇന്‍വെസ്റ്റേഴ്സ് നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ 3,000 കോടി ഡോളര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍നിന്ന് പിന്‍വലിച്ചതായും വാര്‍ത്തയുണ്ട്. പണലഭ്യത കുറഞ്ഞത് ആഭ്യന്തര ഉല്‍പാദനം കുറക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. വിനിമയ നിരക്ക് റെക്കോഡിലത്തെിയിട്ടും വിനിമയ സ്ഥാപനങ്ങളില്‍ തിരക്കനുഭവപ്പെടുന്നില്ളെന്ന് എക്സ്ചേഞ്ച് ഉടമകള്‍ പറയുന്നു. വിനിമയ നിരക്ക് ഇത്രയും ഉയരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍, വിനിമയ നിരക്ക് 175 കടന്നപ്പോള്‍തന്നെ മിക്കവരും പണം നാട്ടിലേക്ക് അയച്ചിരുന്നു. 176 ലത്തെിയപ്പോള്‍ കാത്തിരുന്നവരും അയച്ചു. ഇപ്പോള്‍ അയക്കാന്‍ പണം ആരുടെയും പക്കല്‍ ബാക്കിയില്ലാത്തത് തിരക്ക് കുറയാന്‍ കാരണമായി. ഇനി അടുത്ത മാസാദ്യത്തോടെയേ തിരക്ക് അനുഭവപ്പെടുകയുള്ളൂ. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.