മസ്കത്ത്: സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം ഭീകരതയുടെ ഒരു ശതമാനം മാത്രമാണ് മുസ്ലിംകളില്‍ ആരോപിക്കപ്പെടുന്ന ഭീകരതയെന്നും ഇതിന്‍െറ പേരില്‍ മൊത്തം മുസ്ലികളെ വേട്ടയാടുന്നവര്‍ രാഷ്ട്രീയ ലാഭമുണ്ടാക്കുന്നവരാണെന്നും ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷക സംഘടനയായ ഗ്വില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ.കെ. സുഹൈല്‍.
ഹ്രസ്വ സന്ദര്‍ശനത്തിന് മസ്കത്തിലത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. 2001 ജനുവരി മുതല്‍ 2014 ഡിസംബര്‍ 31 വരെ 5825 ഭീകരാക്രമണങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായതെന്നാണ് ഒൗദ്യോഗിക കണക്ക്. ഇതില്‍ 153 സംഘടനകളും പേരറിയാത്ത കുറെ സംഘടനകളുമാണ് പങ്കാളിത്തം വഹിച്ചത്. ഇതില്‍ 42 ശതമാനം ഭീകര ആക്രമണവും നടത്തിയത് ഇടതുപക്ഷ ഭീകര സംഘടനകളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. 35 ശതമാനം ആക്രമണങ്ങള്‍ വിവിധ സംഘടനകള്‍ നടത്തിയത് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 22 ശതമാനം ഭീകരാക്രമണം നടത്തിയത് വിഘടന വാദികളായിരുന്നു. എന്നാല്‍ ഒരു ശതമാനം മാത്രമാണ് മുസ്ലിം ഭീകരതയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന 99 ശതമാനം ഭീകരതയെയും തമസ്കരിക്കുകയും ഒരു ശതമാനം വരുന്ന മുസ്ലിം ഭീകരതയെ പര്‍വതീകരിക്കുകയും ചെയ്യുന്നത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും അത് വഴി രാഷ്ട്രീയ ലാഭം കൊയ്യാനുമാണ്. ആയുധ കച്ചവടക്കാരും ഇല്ലാത്ത ഭീകരത പര്‍വതീകരിക്കുന്നതിന് പിന്നിലുണ്ട്. ഭീകരാക്രമണത്തിന്‍െറ മറവില്‍ സി.സി.ടിവിയും സ്കാനറും അടക്കമുള്ളവ വിറ്റഴിക്കുന്നു.
ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ളക്സ് തിരശ്ശീലക്ക് പിന്നില്‍നിന്നാണ് കളിക്കുന്നത്. ഏറ്റവും കൂടുതല്‍ പണം കൊയ്യുന്ന ഇവരുടെ വരുമാനത്തിന് കൃത്യമായ കണക്ക് പോലുമില്ല. അന്വേഷണ ഏജന്‍സികളും ഇത്തരം ഇല്ലാത്ത ഭീകരത വലുതാക്കുന്നതില്‍ പങ്കാളികളാണ്. ജോലിയിലെ സ്ഥാനക്കയറ്റത്തിനും അംഗീകാരങ്ങള്‍ക്കും വേണ്ടി നിരപരാധികളെ ഭീകരരായി ചിത്രീകരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
നിരപരാധികളെ തുറുങ്കിലടക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനുള്ള വ്യവസ്ഥ പോലും ഇന്ത്യയിലില്ളെന്നും കെ.കെ. സുഹൈല്‍ പറഞ്ഞു. 2014ല്‍ നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോ പുറത്തിറക്കിയ ക്രൈം ഇന്ത്യ റിപ്പോര്‍ട്ടില്‍ ആ വര്‍ഷം 141 പേരുടെ ഭീകരവാദ കേസുകളാണ് കോടതി തീര്‍പ്പാക്കിയത്. ഇതില്‍ 123 പേരെ കോടതി കുറ്റവിമുക്തരാക്കി.
18 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടത്. ഹൈകോടതിയില്‍ അപ്പീലിന് പോവുന്നതോടെ ഇതില്‍ പകുതി പേര്‍ കുറ്റവിമുക്തരാവും. ബാക്കിയുള്ളവരില്‍ പകുതിപേര്‍ക്ക് സുപ്രീംകോടതിയിലത്തെുന്നതോടെ നിരപരാധിത്വം തെളിയിക്കാനാവും. അവസാനം ശിക്ഷിക്കപ്പെടുന്നത് മൂന്നോ നാലോ പേര്‍ മാത്രമായിരിക്കും.
എന്നാല്‍, കുറ്റവിമുക്തരായി പുറത്തിറങ്ങുന്നവരെ പറ്റിയുള്ള വാര്‍ത്തകള്‍ എവിടെയും പ്രത്യക്ഷപ്പെടുന്നില്ല. നിരപരാധികളെ ഭീകരമുദ്ര കുത്തി ആഘോഷിച്ചവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ നിരപരാധികളായി പുറത്തിറങ്ങുന്നത് തമസ്കരിക്കുകയാണ്. നിലവില്‍ അയ്യായിരത്തിലധികം പേര്‍ ഭീകരത ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ടെന്നും കെ.കെ. സുഹൈല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.