മസ്കത്ത്: ഒമാനിലെ ബര്‍കയില്‍ ആറംഗ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികളും അപകടനില തരണം ചെയ്തു.
നഖലിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായിരുന്ന മലപ്പുറം വളാഞ്ചേരി വൈലത്തൂര്‍ പാറക്കോട് സ്വദേശി പൊട്ടച്ചോല അമീറിന്‍െറ മക്കളായ ദില്‍ഹ സാബി (എട്ട്), ഫാത്തിമ ജിഫ്ന (രണ്ട്) എന്നിവരാണ് സുഖംപ്രാപിച്ചുവരുന്നത്. ഇരുവരും അല്‍ ഹൂദ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മാറ്റിയിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ബര്‍ക-നഖല്‍ റോഡിലുണ്ടായ അപകടത്തില്‍ അമീറും ഭാര്യാമാതാവ് ജമീലയും മരിച്ചിരുന്നു.
അമീറിന്‍െറ ഭാര്യക്കും മറ്റൊരു മകള്‍ ഫാത്തിമ സനക്കും ഗുരുതരമല്ലാത്ത പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമീറിന്‍െറയും ജമീലയുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, ഇതുവരെ മരണ അറിയിപ്പ് ലഭിച്ചിട്ടില്ളെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി മസ്കത്ത് കേന്ദ്ര കമ്മിറ്റി ജോയന്‍റ് സെക്രട്ടറിയുമായ പി.ടി.കെ. ഷമീര്‍ അറിയിച്ചു. അറിയിപ്പ് കിട്ടിയാലേ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബുധന്‍, വ്യാഴം ദിവസങ്ങള്‍ ഒമാന്‍ ദേശീയദിന അവധിയും വെള്ളി, ശനി വാരാന്ത്യ അവധിയുമായതിനാല്‍ നടപടികള്‍ വൈകുമോയെന്ന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.